KeralaNews

ക​രി​പ്പൂരിൽ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല

കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നൽകാനാകില്ലെന്ന് കേന്ദ്രസംഘം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം ജ​നു​വ​രി ഒ​മ്ബ​ത്, പ​ത്ത്​ തീ​യ​തി​ക​ളി​ല്‍ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ല്‍ ഒാ​ഫ്​ സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ (ഡി.​ജി.​സി.​എ), എ​യ​ര്‍​പോ​ര്‍​ട്ട്​ അ​തോ​റി​റ്റി എ​ന്നി​വ​ര്‍ ന​ട​ത്തി​യ സം​യു​ക്​​ത പ​രി​ശോ​ധ​ന​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ണ്‍​വേ വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക്​ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് സംഘം വിലയിരുത്തി.

റ​ണ്‍​വേ​യു​ടെ ര​ണ്ട്​ അ​റ്റ​ങ്ങ​ളി​ലു​ള്ള റ​ണ്‍​വേ എ​ന്‍​ഡ്​ സേ​ഫ്​​റ്റി ഏ​രി​യ (റി​സ) ക​രി​പ്പൂ​രി​ല്‍ 90 മീ​റ്റർ മാത്രമാണുള്ളത്. 240 മീ​റ്റ​റാ​ണ് ഡി.​ജി.​സി.​എ നി​ഷ്​​ക​ര്‍​ഷി​ക്കു​ന്ന​ത്. റ​ണ്‍​വേ​യു​ടെ മ​ധ്യ​ത്തി​ല്‍ നി​ന്ന്​ ഇ​രു​വ​ശ​ത്തേ​ക്കും നി​ല​വി​ല്‍ 75 മീ​റ്റ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ത്​ 150 മീ​റ്ററാണ് ആവശ്യം. കോ​ഡ്​ ‘ഇ’​യി​ലു​ള്ള വ​ലി​യ വി​മാ​ന​ങ്ങ​ള്‍​ക്ക്​ ഇ​റ​ങ്ങാ​ന്‍ നി​ല​വി​ലെ 2,850 മീ​റ്റ​ര്‍ റ​ണ്‍​വേ​യി​ല്‍ സാ​ധി​ക്കി​ല്ലെ​ന്ന്​ കേ​ന്ദ്ര വ്യോ​മ​യാ​ന സ​ഹ​മ​ന്ത്രി ജ​യ​ന്ത്​ സി​ന്‍​ഹ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്​ ന​ല്‍​കി​യ മ​റു​പ​ടി​യി​ല്‍ പറയുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button