ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ ഭര്‍ത്താവ് മരിച്ച മുപ്പതുകാരിയെയും കൗമാരക്കാരിയായ മകളെയും ബലാത്സംഗത്തിനിരയാക്കിയ യുവാവ് അറസ്റ്റിൽ. മാർക്കറ്റിൽ വെച്ച് പരിചയപ്പെട്ട യുവാവിന് ഇവർ അഡ്രസ് കൈമാറിയിരുന്നു. 25 ദിവസം മുൻപ് മാത്രം പരിചയപ്പെട്ട ഇയാൾ വീട്ടിൽ വരികയും കുട്ടികൾ വെളിയിൽ കളിക്കുമ്പോൾ മാതാവിനെ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തു എന്ന് പരാതിയിൽ പറയുന്നു.
ഇത് മൊബൈലിൽ പകർത്തുകയും ചെയ്തു. ഭയം കാരണം ഇവർ ഈ വിവരം ആരോടും പറഞ്ഞിരുന്നില്ല. 15 കാരിയായ മകളോടും 11 കാരനായ മകനോടുമൊപ്പം താമസിക്കുന്ന യുവതിയെ തേടി ആശിഷ് വീണ്ടും എത്തുകയായിരുന്നു. തുടർന്നും പീഡനം നടത്തി.പതിനഞ്ചുകാരിയായ മകളെയും ആശിഷ് ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ യുവാവിന് നേരെ പോക്സോ ആക്റ്റ് പ്രകാരവും കേസെടുത്തു.
Post Your Comments