റഷ്യന്‍ ട്രക്ക് നിര്‍മ്മാതാക്കളായ കമാസിന്റെ ടെര്‍മിനേറ്റര്‍(കമാസ്-4326) എന്ന റാലി ട്രക്ക് വായുവിലൂടെ കുതിക്കുന്ന വിഡിയോ വൈറലാകുന്നു. ലോക പ്രശസ്ത ദാക്കാര്‍ റാലിയിലെ ശക്തമായ സാന്നിധ്യമുള്ള കമാസ് 14 ദാക്കാര്‍ റാലി കിരീടവും നേടിയിട്ടുണ്ട്. ജൂലായ് മാസം നടക്കാനിരിക്കുന്ന സില്‍ക്ക് വെയ് റാലിക്ക് മുൻപ് റാലി ട്രക്കുമായി ഡ്രൈവർ എദ്വാര്ദ് നിക്കോലെവ്, ട്രാന്‍സ് പോളാര്‍ മേഖലയായ മര്മങ്ക്സില് വെച്ച് നടത്തിയ പ്രകടനമാണ് ഇപ്പോൾ കായിക ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.
10 ടണ്‍ ഭാരമുള്ള ടെർമിനേറ്റർ 16.2 ലിറ്റര്‍ വി 8 ഡീസല്‍ എഞ്ചിന്റെ 1000ബിഎച്ച്പി ശക്തിയിലാണ് വായുവിലൂടെ കുതിച്ചത്. ട്രക്കില്‍ കമാസ് നൽകിയ പുത്തൻ കോണ്ടിനന്റല് 14.00 ആർ 20 164/160കെ എച്ച്സി ടയറുകളെ പരീക്ഷിക്കുന്ന എദ്വാര്ദോയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്.
മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത കൈവരിച്ച ട്രക്ക് 37 മീറ്ററോളം ദൂരമാണ് വായുവിലൂടെ പറന്നത്. 10 ടണ്‍ ഭാരമുള്ള ട്രക്ക് വായുവില്‍ ഏറെ നേരം പറക്കുന്നത് അവിശ്വസനീയമാണെന്ന് റഷ്യന്‍ സംഘം പറഞ്ഞു.
ഏറ്റവും കൂടുതല്‍ മഞ്ഞ് വീഴ്ചയുള്ള റഷ്യന്‍ മേഖലയാണ് മര്മങ്കസ്സിൽ ദക്ഷിണ അമേരിക്കയിലെയും, ആഫ്രിക്കയിലെയും മണല്‍ സാഹചര്യങ്ങള്‍ക്ക് സമാനമായ മഞ്ഞിൽ ടയറുകള്‍ മികച്ച ഗ്രിപ്പാണ് പ്രദാനം ചെയ്തതെന്ന് എദ്വാര്ദ് പറയുന്നു.
Post Your Comments