കൊച്ചി: ഒരു തമിഴ് സിനിമയിൽ മരിച്ചു അഞ്ചു മണിക്കൂറിനു ശേഷവും ചികിത്സ നടത്തി ലക്ഷങ്ങളുടെ ബിൽ ഇട്ട ആശുപത്രിയുടെ തട്ടിപ്പ് കഥയാണെങ്കിലും യഥാർത്ഥത്തിൽ കേരളത്തിലെ ചില ആശുപത്രികളിൽ മരിച്ചു മണിക്കൂറുകൾക്കു ശേഷവും ചികിത്സ നടത്തിയതായി പോസ്റ്റ് മോർട്ടം ചെയ്ത ഫോറൻസിക് സർജ്ജന്മാരുടെ റിപ്പോർട്ട്.മരണശേഷവും മൃതദേഹത്തില്‍ ചികിത്സ നടത്തുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വകുപ്പ്, ആര്‍ഡിഓയ്ക്കും പോലീസ് മേലധികാരിക്കും ആണ് നൽകിയിരിക്കുന്നത്.
മരണത്തിന് രണ്ടും മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷവും മൃതദേഹത്തില്‍ മരുന്ന് പ്രയോഗം നടത്തുന്നതായാണ് കണ്ടെത്തൽ. ഫോറന്‍സിക് സര്‍ജന്മാര്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ ഇക്കാര്യം രേഖപ്പെടുത്തി തുടങ്ങിയതോടെയാണ് ഈ വിവരം പുറത്തായത്. അസ്വാഭാവിക മരണം സംഭവിച്ച് ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങളിലാണ് മിക്കപ്പോഴും ഇത്തരം അനാവശ്യ ചികിത്സ നടക്കുന്നത്.
മരണശേഷം ആശുപത്രിയിലെത്തിച്ചു എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയ പല കേസുകളിലും ആശുപത്രിയിലെത്തിയ ശേഷം സംഭവിച്ച മുറിപ്പാടുകള്‍ കണ്ടെത്തിയിരുന്നു.മരണത്തിന്റെ യാഥാര്‍ത്ഥ കാരണം വെളിപ്പെടുന്നതിന് ഇത് തടസ്സമാകാന്‍ സാധ്യതയുണ്ട്.പണത്തിനു വേണ്ടിയാണോ അതോ മരുന്ന് പരീക്ഷണമാണോ ഇതിന്റെ പിന്നിലെന്ന് ഇതുവരെ വെളിപ്പെട്ടിട്ടില്ല.
Post Your Comments