NewsInternational

കണ്ണില്‍ നോക്കുന്ന സ്ത്രീകളെ സൂക്ഷിക്കുക; മലയാളി ഗവേഷകൻ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ

കണ്ണിൽ നോക്കി മറ്റുള്ളവരുടെ മനസിലെ രഹസ്യങ്ങൾ വായിച്ചെടുക്കാൻ സ്ത്രീകൾക്കു സവിശേഷമായ കഴിവുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. കേംബ്രിഡ്ജ് സർവകലാശാലയിലെ മലയാളി വരുൺ വാര്യർ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ കണ്ടെത്തിയതാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 89,000 പേരെ ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത് . ഇതിന്റെ റിപ്പോര്‍ട്ട്, പുതിയ ലക്കം ‘മോളിക്യുലാര്‍ സൈക്യാട്രി’ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുരുഷന്മാരിൽ ഈ കഴിവ് വളരെ കുറവാണ്. സ്ത്രീകളിലെ ഈ കഴിവ് ഡിഎൻഎയുമായി ബന്ധപ്പെട്ടിരിക്കുന്നു. കണ്ണിൽ നോക്കി സംസാരിക്കാൻ സ്ത്രീകൾ ഇഷ്ടപ്പെടുന്നതും ജനിതകരഹസ്യമാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. സ്ത്രീകളുടെ ക്രോമസോം 3ലെ ജനിതക വ്യതിയാനങ്ങളാണ് കണ്ണിൽ നോക്കി മുന്നിൽനിൽക്കുന്നയാളുടെ മനസു വായിക്കാനുള്ള ശേഷി നൽകുന്നതെന്നാണു വരുണിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടുപിടിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button