Latest NewsKerala

അര്‍ബുദം സുഖപ്പെടുത്താന്‍ ഗോ മൂത്രം ? 

ഗുജറാത്ത് : ഗോമൂത്രത്തിന് അര്‍ബുദം സുഖപ്പെടുത്താനുളള ശക്തിയുണ്ടെന്ന് ഗുജറാത്തില്‍ നിന്നുളള ഗവേഷകര്‍. തങ്ങളുടെ ആദ്യ ശ്രമത്തില്‍ ഗോമൂത്രത്തിന് കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ കഴിഞ്ഞതായി ജുനാഗദ് കാര്‍ഷിക സര്‍വ്വകലാശാലയിലെ ബയോടെക്‌നോളജി ഗവേഷകര്‍ അവകാശപ്പെടുന്നു.ഒരു വര്‍ഷം നീണ്ട പരീക്ഷണത്തിനൊടുവിലാണ് അസിസ്റ്റന്റ് പ്രൊഫസര്‍ ശ്രദ്ധ ഭട്ട്, രുകാംസിന്‍ ടോമര്‍, കവിത ജോഷി എന്നിവര്‍ അടങ്ങിയ സംഘം കണ്ടുപിടിത്തം നടത്തിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

read also : ജൂലൈ 27ന് ലോകാവസാനം: വൈദീകന്റെ പ്രവചനം ഞെട്ടിക്കുന്നത്

ശ്വാസകോശ അര്‍ബുദം, വൃക്കയിലെ അര്‍ബുദം, സ്തനാര്‍ബുദം, ത്വക്ക്, വായ, ഗര്‍ഭാശയ മുഖത്തെ അര്‍ബുദം എന്നിവയൊക്കെ സുഖപ്പെടുത്താന്‍ ഗോമൂത്രം കൊണ്ട് സാധിക്കുമെന്നാണ് അവകാശവാദം.’ഒരു കുപ്പിയില്‍ കാന്‍സര്‍ സെല്ലുകള്‍ ശേഖരിച്ച് നടത്തിയ പരീക്ഷണം വളരെ സാഹസികമായിരുന്നു. ഒരു ദിവസം നിശ്ചിത എണ്ണത്തിലുളള കാന്‍സര്‍ സെല്ലുകളെ ഇല്ലാതാക്കാന്‍ എത്ര ഗോമൂത്രം വേണമെന്ന് ഞങ്ങള്‍ കണ്ടെത്തി’, ശ്രദ്ധ ഭട്ട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button