
കൊറോണ വൈറസുകളെ കുറിച്ച് നിര്‍ണായക കണ്ടെത്തലുകളുമായി ഗവേഷകര്‍. കൊറോണ വൈറസ് ഇനത്തില്‍ പെടുന്ന വൈറസുകള്‍ നിരന്തരം മാറ്റത്തിന് വിധേയമാകുന്നതായാണ് ജര്‍മ്മനിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകര്‍ പഠനത്തില്‍ കണ്ടെത്തിയത്. ‘വൈറസ് എവല്യൂഷന്‍’ എന്ന പ്രസിദ്ധീകരണത്തിലാണ് പഠനം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.
നാല് തരം വൈറസുകളെ വച്ചാണ് പ്രധാനമായും ഇവര്‍ പഠനം നടത്തിയിരിക്കുന്നത്. ഇതില്‍ വൈറസുകള്‍ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമാകുന്നതായാണ് ഗവേഷകരുടെ കണ്ടെത്തല്‍ ഇത്തരത്തില്‍ വൈറസുകള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ വാക്സിനുകളും പുതുക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. അല്ലാത്തപക്ഷം വൈറസിനെ പലപ്രദമായി ചെറുക്കാന്‍ വാക്സിന് സാധിക്കില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കൊവിഡ് 19 വ്യാപകമാകുന്നതിന് അനുസരിച്ചാണ് വൈറസുകളിലെ മാറ്റങ്ങള്‍ക്ക് വേഗത വര്‍ധിക്കുന്നതെന്നും വാക്സിനേഷന്‍ മൂലമോ പ്രകൃതിദത്തമായി പ്രതിരോധ ശക്തി നേടുന്നത് മൂലമോ അണുബാധയുടെ വ്യാപ്തി കുറയാന്‍ തുടങ്ങിയാല്‍ വൈറസിലുണ്ടാകുന്ന മാറ്റങ്ങളുടെ ക്രമവും കുറഞ്ഞു വരുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Post Your Comments