ന്യൂഡല്‍ഹി: നാഗാലാന്‍ഡ് പോലീസില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനായ മലയാളി പന്തളം സ്വദേശിയായ എംകെആര്‍ പിള്ളയുടെ അനധികൃത സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടെത്തി.പിള്ളയുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 400 കോടിയുടെ സ്വത്ത് ആണ്.നാഗാലാന്റില്‍ അഡീഷണല്‍ എസ്പിയായിരുന്ന ഇദ്ദേഹം ഇപ്പോൾ നാഗാലാന്റ് പോലീസിലെ ഗതാഗത വിഭാഗം കണ്‍സള്‍ട്ടന്റായി ജോലിചെയ്യുകയും ഡിജിപിയിടെ ഓഫീസില്‍ പ്രത്യേക ഉദ്യോഗസ്ഥന്റെ ചുമതല വഹിക്കുകയും ചെയ്യുന്നുണ്ട്.
കേന്ദ്രം അനുവദിക്കുന്ന ഫണ്ട് രാഷ്ട്രീയക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് ബിനാമി പേരുകളില്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയതിന്റെ ഭാഗമായാണ് റെയ്ഡ് നടന്നത്.ഡല്‍ഹിയില്‍ മുന്ന് ഫ്ളാറ്റുകള്‍, ബംഗളൂരുവില്‍ രണ്ട് ഫ്ളാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും,മുസോറിയിലും ട്രിച്ചിയിലും നിക്ഷേപങ്ങള്‍ എന്നിവ ആദായനികുതിവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഇദ്ദേഹത്തിന്റെ കേരളത്തിലെ വീട്ടിലും കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ശ്രീവത്സം ഗ്രൂപ്പിലും റെയ്‌ഡ് നടന്നിരുന്നു.
ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ ഫണ്ടുകള്‍ മുക്കിയാണ് പിള്ള സമ്പാദിച്ചുകൂട്ടിയതെന്നാണ് സൂചന.റെയ്ഡ് നടക്കുമ്പോള്‍ പിള്ളയുടെ വീട്ടില്‍ നിന്ന് നാഗാലാന്റ് പോലീസിന്റെ ഒരു ട്രക്കും കണ്ടെത്തി. ഇത് എന്തിനാണ് ഇവിടെ കൊണ്ടുവന്നതെന്നും പോലീസ് അന്വേഷിക്കുന്നു.
image courtesy: google
Post Your Comments