ന്യൂഡല്‍ഹി: ഇറാന്റെ തടവില്‍ കഴിഞ്ഞിരുന്ന 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചു പിടിയിലായ എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ഈ മാർച്ചിലാണ് ബോട്ടുകള്‍ക്കൊപ്പം 25 മത്സ്യത്തൊഴിലാളികളെ ഇറാനിയന്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്തത്.ഇവരുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഇറാനിലെ ഇന്ത്യന്‍ എംബസിയെ സുഷമ സ്വരാജ് പ്രശംസിക്കുകയും ചെയ്തു.
Post Your Comments