ആപ്പിള്‍ ഐഫോണിന് ഡിസ്‌കൗണ്ട് സെയിലുമായി ഫ്ളിപ്പ്കാര്‍ട്ടിന്റെയും ആമസോണിന്റെയും മത്സരം. ആമസോണിൽ ഐഫോണ്‍ 7 ന്റെ 32 ജിബി വേരിയന്റ് 44,749 രൂപയ്ക്കും ഐഫോണ്‍ 7 ന്റെ 128 ജിബി വേരിയന്റ് 52,972 രൂപയ്ക്കും 256 ജിബി വാരിയന്റ് 66,439 രൂപയ്ക്കും ലഭിക്കും. നേരത്തെ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഇത്രയും വില കുറച്ച് നല്‍കിയിരുന്നത്.
അതേസമയയം ഐഫോണ്‍ 6ന് 40 ശതമാനം വിലകുറച്ചാണ് ഫ്ളിപ്പ്കാര്‍ട്ട് നല്‍കുന്നത്. എക്‌സ്‌ചേഞ്ചിലൂടെ പതിനയ്യായിരം രൂപയുടെ അധിക വിലക്കിഴിവും ഫ്ളിപ്പ് കാര്‍ട്ട് നല്‍കുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോണ്‍ 7 അവതരിപ്പിച്ചത്. 4.7 ഇഞ്ച് ഡിസ്‌പ്ലേ. ക്വാഡ്‌കോര്‍ ആപ്പിള്‍ എ10 ഫ്യൂഷന്‍ പ്രൗസസർ, 7 എംപി മുന്‍ ക്യാമറ 12 എംപി പ്രധാന ക്യാമറ എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.
Post Your Comments