NewsTechnology

വിപണിയിൽ തളർച്ച ഐഫോൺ ഉൽപാദനം കുറയ്ക്കുന്നു

കാലിഫോർണിയ : വിപണിയിലെ അപ്രതീക്ഷിത തളർച്ച നേരിട്ടതിനെ തുടർന്ന് പുതുവർഷം മുതൽ ആപ്പിൾ തങ്ങളുടെ ഐഫോൺ ഉൽപാദനം കുറയ്ക്കുന്നു. 2017 സാമ്പത്തിക വർഷത്തി​ന്‍റെ ആദ്യഘട്ടത്തിൽ 10 ശതമാനം ഐഫോൺ ഉൽപ്പാദനം കുറയ്ക്കുമെന്നാണ് റിപ്പോർട്ട്.

കടന്നുപോയ വർഷത്തിലെ ഡിസംബർ 19 മുതൽ 25 വരെ ​ഐഫോണിൻറെയും ഐപാഡി​ന്‍റെയും വിൽപന 44 ശതമാനം ഇടിഞ്ഞതാണ് ഉൽപാദനം കുറക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചതെന്നാണ്​ സൂചന. യാഹൂവിന്റെ ഉടമസ്​ഥതയിലുള്ള റിസർച്ച്​ സ്​ഥാപനം ഫ്ലൂരിയാണ്​ ഇതുസംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്. ഇതിനു മുൻപ് 2016 ജനുവരി മുതൽ മാർച്ച്​ വരെയുള്ള കാലയളവിൽ ​ഐഫോണുകളുടെ ഉൽപ്പാദനം 30 ശതമാനം ആപ്പിള്‍ കുറച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button