Technology

പുതിയ ഐഫോണിനുള്ളില്‍ നിന്നും പാമ്പ്‌ ചീറ്റുന്നോ? ഐഫോണ്‍ 7-നെപ്പറ്റി പരാതികളുടെ പൂരം!

ആപ്പിളിന് തലവേദനയായി ഐഫോൺ 7ന് എതിരായ പരാതികൾ ഉയരുന്നു. നിരവധി ബഗ് ഇഷ്യൂസാണ് ഉപഭോക്താക്കൾ ഉയർത്തുന്ന പ്രശ്നം. എന്നാൽ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുമ്പോഴേക്കും പൂര്‍ണമായും ബഗ്ഗുകള്‍ ഒഴിവാക്കിയിരിക്കുമെന്ന് ആപ്പിള്‍ ഉറപ്പ് നൽകുന്നു.

ഐ ഫോണിൽ നിന്നും പാമ്പ് ചീറ്റുന്ന പോലെ ശബ്ദം കേൾക്കുന്നുവെന്നായിരുന്നു ആദ്യപരാതി. ഈ തകരാറിന് ഹിസ്‌ഗേറ്റ് എന്നാണ് പറയുന്നത്. ഐഫോണിന്റെ ചില ഇലക്ട്രോണിക് ഭാഗങ്ങളില്‍ നിന്നാണ് ഈ വിചിത്രശബ്ദം ഉണ്ടാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പരാതി ഉന്നയിച്ച പലരുടെയും ഫോൺ ആപ്പിൾ മാറ്റി നൽകി. ഐഫോണ്‍ 7, 7 പ്ലസ് എന്നിവയുടെ ഹോം ബട്ടനുകള്‍ക്കും തകരാറുണ്ട്.

ജെറ്റ് ബ്ലാക്ക് നിറത്തിലിറങ്ങിയ ഐഫോണ്‍ 7 ഫോണുകള്‍ ജാഗ്രതയോടെ ഉപയോഗിച്ചില്ലെങ്കില്‍ വേഗത്തില്‍ പോറല്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് ആപ്പിൾ ആദ്യമേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ശ്രദ്ധിക്കാത്ത പലരുടെയും ഫോണിൽ പോറൽ വീണു. ഒരു തവണ ഫോണ്‍ എയര്‍പ്ലെയിന്‍ മോഡിലേക്ക് മാറ്റിയാല്‍ ഇത് പിന്നീട് ജനറല്‍ മോഡിലേക്ക് മാറ്റാന്‍ കഴിയുന്നില്ലെന്നാണ് മറ്റൊരു പരാതി. ഇത് എല്ലാ ഫോണിലും ഇല്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button