Life StyleTechnology

ഐഫോൺ ഐ.ഒ.എസ് അപ്ഡേഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ന്യൂ ഡൽഹി : ഐഫോൺ ഓപ്പറേറ്റിങ് സിസ്റ്റമായ ഐ.ഒ.എസിന്റെ 10.2 അപ്ഡേഷന്‍ ആപ്പിൾ അവതരിപ്പിച്ചു. ഒക്ടോബറില്‍ പുറത്തിറക്കിയ ഐ.ഒ.എസ്. 10 ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പ്രശ്നങ്ങളെല്ലാം പരിഹരിച്ചു കൊണ്ടുള്ള രണ്ടാമത്തെ അപ്ഡേഷനാണ് 10.2. പൂർണ്ണമായും ഇന്ത്യയെ ലക്ഷ്യമാക്കിയാണ് ആപ്പിൾ പുതിയ അപ്ഡേഷൻ അവതരിപ്പിച്ചത്.

ജനുവരി ഒന്ന് മുതൽ രാജ്യത്തെ അടിയന്തര സേവനങ്ങളുടെ നമ്പറുകളെല്ലാം 112 ലേക്കു മാറും. അടിയന്തരഘട്ടങ്ങളില്‍ ഈ നമ്പറിലേക്കു വിളിക്കുന്നതിനാവശ്യമായ പരിഷ്‌കാരങ്ങളാണ് പ്രധാനമായി ഐ.ഒ.എസ് 10.2 വിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പാനിക് കോള്‍ എന്നാണ് ആപ്പിളിതിന് പേരിട്ടത്. പവര്‍ ബട്ടണിലാണ് പാനിക് ബട്ടന്‍റെ സ്ഥാനം . എത്ര തവണ അടുപ്പിച്ച് അമര്‍ത്തിയാൽ പാനിക് കോള്‍ പോകേണ്ടതെന്ന് മൊബൈലില്‍ നമ്മള്‍ ആദ്യംതന്നെ നിര്‍ദേശം നല്‍കണം. പുതിയ അപ്ഡേറ്റ് വരുന്നതോടെ ഇത്തരം മാറ്റമുള്ള ആദ്യ ഫോൺ ഐഫോൺ ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button