മാവേലിക്കര: ചെന്നിത്തല മഹാത്മാ പബ്ലിക് സ്‌കൂളില്‍ നിന്നും അകാരണമായി ഒമ്പത് അധ്യാപികമാരെ പിരിച്ചുവിട്ടതായി പരാതി.കരാര്‍ അടിസ്ഥാനത്തിലൂള്ള സേവനം ഭരണ സമിതി തീരുമാനപ്രകാരംഅവസാനിപ്പിച്ചു കൊണ്ടുള്ള പിരിച്ചുവിടല്‍ നോട്ടീസ് ആണ് മാനേജര്‍ നല്‍കിയിരിക്കുന്നത്.ഇതിനു കാരണമായി പറയുന്നത് സാമ്പത്തിക പ്രതിസന്ധിയാണ്.
സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും തുടര്‍ച്ചയായി ഇരുപത് വര്‍ഷം പ്രവര്‍ത്തിച്ചവരെ പിരിച്ചു വിട്ടപ്പോൾ ഇവര്‍ക്ക് ശേഷം നിയമിച്ചവരെ നിലനിർത്തിയതായി പരാതിയുണ്ട്. കുട്ടികളുടെ എണ്ണം വര്‍ഷംതോറും ഗണ്യമായി കുറയുന്നതിനാല്‍ 2017-18 അധ്യയന വര്‍ഷം മുതല്‍ 5,6,7 ഡിവിഷനുകള്‍ അവസാനിപ്പിച്ചു.ഇതിനെ തുടര്‍ന്നാണ് അധികമായ അധ്യാപകരുടെകരാര്‍ വ്യവസ്ഥകളവസാനിപ്പിക്കുന്നതെന്നാണ് മാനേജ്മെന്റിന്റെ വെളിപ്പെടുത്തല്‍.
എന്നാൽ 20 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്യുകയും പി.എഫ് ആനുകൂല്യത്തിനു അര്‍ഹത നേടുകയും ചെയ്തിരിക്കുന്നവര്‍ എങ്ങനെയാണ് കരാര്‍ ജീവനക്കാരായി മാറുന്നതെന്ന് ആള്‍ കേരള അണ്‍ എയ്ഡഡ് സ്‌കൂള്‍ സ്റ്റാഫ് അസോസിയേഷന്റെ വാദം. പിരിച്ചു വിടുന്നതിനു പി ടി എ യുടെ അംഗീകാരവും ഇല്ല എന്ന് ടീച്ചർമാർ പറയുന്നു. പിരിച്ചു വിട്ടവർ വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍ ഉള്‍പ്പടെയുള്ള ഇടങ്ങളെ സമീപിച്ചിരിക്കുകയാണ്.
Post Your Comments