അതിവേഗം കുതിച്ചെത്തുന്ന വെടിയുണ്ടകളിൽ നിന്നു സൈനികരെ രക്ഷിക്കുന്നതിനായി ഇന്ത്യൻ ശാസ്ത്രജ്ഞൻ അത്യാധുനിക ബുള്ളറ്റ് പ്രൂഫ് വികസിപ്പിപ്പിച്ചു. അമൃത വിശ്വവിദ്യാപീഠം സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ശാന്തനു ഭൗമികാണ് അത്യാധുനിക ബുള്ളറ് പ്രൂഫ് കണ്ടുപിടിച്ചത്. 1 .5 കിലോഗ്രാം ആണ് ഇതിന്റെ ഭാരം. ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് എത്രയും മികച്ച ബുള്ളറ്റ് പ്രൂഫ് ഇന്ത്യയിൽ തന്നെ വികസിപ്പിക്കുന്നത്.
ശാന്തനു ഭൗമികിന്റെ ബുള്ളറ്റ് പ്രൂഫിനു കേന്ദ്ര സർക്കാർ അനുമതി നൽകി. സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ ബുള്ളറ്റ് പ്രൂഫ് നിർമ്മിച്ചു സൈനികർക്കു വിതരണം ചെയ്യാനാണ് പദ്ധതി. സുഭാഷ് ചന്ദ്ര ബോസിന്റെ പേരിലാണ് ഈ ബുള്ളറ്റ് പ്രൂഫ് ഇനി അറിയപ്പെടുക. സെക്കൻഡിൽ 1,400 മീറ്റർ വേഗതയിൽ കുതിച്ചെത്തുന്ന ബുള്ളറ്റുകളെ വരെ ഈ ബുള്ളറ്റ് പ്രൂഫ് നേരിടാൻ സാധിക്കും.
താരതമ്യേന നിർമ്മാണ ചെലവ് കുറഞ്ഞ ഈ കണ്ടുപിടിത്തത്തിന് 50 ,000 രൂപയാണ് ചിലവ് വരിക. അമേരിക്കയിൽ നിന്നിറക്കുമതി ചെയ്യുന്ന ബുള്ളറ്റ് പ്രൂഫിനു ഒരെണ്ണത്തിന് 1 .5 ലക്ഷം രൂപയാണ് ചിലവ്. നിലവിൽ സൈന്യം ഉപയോഗിക്കുന്ന ജാക്കറ്റിന് ഏകദേശം 15 മുതൽ 18 കിലോഗ്രാം വരെ തൂക്കമുണ്ട്. ബുള്ളറ്റുകളെ നേരിടാൻ 20 പാളികളാണ് ജാക്കറ്റിനുള്ളത്. 57 ഡിഗ്രി സെൽഷ്യസ് ചൂടിൽ വരെ ഈ ജാക്കറ്റ് ഉപയോഗിക്കാൻ സാധിക്കും .
Post Your Comments