Latest NewsInternational

സംരക്ഷകനായി കർത്താവുണ്ട് ; ബുള്ളറ്റ് പ്രൂഫ് വാഹനം നിഷേധിച്ച്‌ കര്‍ദിനാള്‍

കൊളംബോ: ഈസ്റ്റർ ദിനത്തിൽ നടന്ന ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രമുഖർക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടെന്ന നിലപാടിലാണ് കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്. ‘കര്‍ത്താവാണെന്റെ സംരക്ഷകന്‍ ,എനിക്ക് ഭയമില്ല. പുറത്ത് പോകാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ആവശ്യമില്ല’,കർദ്ധിനാൾ വ്യക്തമാക്കി.

ഭരണാധികാരികളും ഉന്നത ഉദ്യോഗസ്ഥരും സ്വന്തം സുരക്ഷാസംവിധാനങ്ങള്‍ ഇരട്ടിയാക്കുമ്പോളാണ് സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിച്ച് സാധാരണ കാറിലാണ് കര്‍ദിനാള്‍ മാല്‍ക്കം യാത്രചെയ്യുന്നത്.സുരക്ഷാ ഉദ്യോഗസ്ഥനെയും സുരക്ഷാ വാഹനത്തെയും കൊളംബോ ആര്‍ച്ച്ബിഷപ്പ്‌സ് ഹൗസിന് മുന്നില്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ടെങ്കിലും ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ സാധാരണ കാറിലാണ് അദ്ദേഹത്തിന്റെ യാത്രകൾ .

അതേസമയം മെയ് അഞ്ച് ഞായറാഴ്ച ശ്രീലങ്കയില്‍ കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാകും ദിവ്യബലി അര്‍പ്പണം ഉണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button