ലഖ്നൗ: ലോകത്തിലെ ആദ്യ ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റ് നിര്‍മിച്ച് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥന്‍. ഇന്ത്യന്‍ ആര്‍മി മേജര്‍ അനൂപ് മിശ്രയാണ് സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ഹെല്‍മെറ്റുകള്‍ വികസിപ്പിച്ചെടുത്തത്.പത്ത് മീറ്റര്‍ അകലെ നിന്ന് എകെ 47 നില്‍ നിന്ന് വെടിയുതിര്‍ത്താല്‍ പോലും അപകടം സംഭവിക്കാതെ സംരക്ഷിക്കാന്‍
സാധിയ്ക്കുമെന്ന് സൈന്യം പറയുന്നു.
കരസേനയുടെ മിലിട്ടറി എന്‍ജിനീയറിങ് കോളജിന്റെ ഭാഗമായ അനൂപ് ‘അഭേദ്യ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഹെല്‍മറ്റ് വികസിപ്പിച്ചത്. നേരത്തേ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കണ്ടുപിടിച്ച് ശ്രദ്ധേയനായ ആള്‍കൂടിയാണ് അനൂപ്.
പരമ്ബരാഗത രീതിയിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്ന അനൂപിന് വെടിയേറ്റതാണ് പുതിയ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ദേഹം മുഴുവന്‍ സംരക്ഷിക്കുന്ന ജാക്കറ്റിന് വലിയ തോക്കുകളില്‍നിന്നുള്ള വെടിയുണ്ടകളെപ്പോലും തടയാന്‍ കരുത്തുണ്ട്.
Post Your Comments