ആധാര്‍ കാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖകള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സ്‌കാന്‍ ചെയ്യുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍. സ്കാൻ ചെയ്യുന്ന ഡോക്യൂമെന്റുകൾ പലതും കംപ്യൂട്ടറുകളിൽ തന്നെ ഉപേക്ഷിക്കപ്പെടുന്നതായും ഈ വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു അറിയിപ്പെന്ന് ഇൻഫർമേഷൻ സെന്റർ വ്യക്തമാക്കി.
ഇത്തരം വ്യക്തിവിവരങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍, ബാങ്ക് അക്കൗണ്ടുകള്‍, തുടങ്ങിയവ വ്യാജമായി എടുത്തു തട്ടിപ്പുകള്‍ നടത്താന്‍ സാധിക്കുമെന്നും സ്‌കാന്‍ ചെയ്ത വിവരങ്ങൾ സ്വന്തം പെൻഡ്രൈവിൽ തന്നെ കോപ്പി ചെയ്യണമെന്നും ഇൻഫർമേഷൻ സെന്റർ മുന്നറിയിപ്പ് നൽകുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ തുറക്കുന്നവര്‍ അത് ലോഗ് ഔട്ട് ചെയ്തതിനു ശേഷം മാത്രമേ സെന്റര്‍ വിട്ടു പോകാവൂ. കൂടാതെ കമ്പനികളുടെയും മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുടെയും പേരില്‍ വരുന്ന ഫോൺ കോളുകൾക്ക് മറുപടി നൽകുന്നതിന് മുൻപ് അവയുടെ ആധികാരികത യഥാര്‍ത്ഥ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്നും കേരള പോലീസ് ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അറിയിച്ചു.
Post Your Comments