ഹല്‍ഡ്വാനി: പ്ലാസ്റ്റിക് മുട്ടയ്ക്ക് പിന്നാലെ പ്ലാസ്റ്റിക് അരിയും വ്യാപകമാകുന്നു. ഉത്തരാഖണ്ഡിലെ ഹല്‍ഡ്വാനി ജില്ലയിലെ ചില്ലറ വില്പനശാലയിലാണ് പ്ലാസ്റ്റിക് അരി വില്‍ക്കുന്നതായി പരാതി ഉയര്‍ന്നത്. ഒരു കടയില്‍ നിന്നും വാങ്ങിയ അരിയില്‍ സ്വാദ് വ്യത്യാസം അനുഭവപ്പെട്ടിരുന്നു.
കുട്ടികള്‍ പ്ലാസ്റ്റിക് അരികൊണ്ടുള്ള ബോള്‍ ഉപയോഗിച്ച് കളിക്കുന്ന വീഡിയോയും വൈറലായി. ഹൈദരാബാദിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫുഡ് ഡിപ്പാര്‍ട്ട്മെന്റും മുന്‍സിപ്പല്‍ കോര്‍പറേഷനും മിന്നല്‍ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.
പ്ലാസ്റ്റിക് അരി കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്. അരി വെള്ളത്തിലിടുമ്പോള്‍ പൊന്തി കിടക്കുന്നുണ്ടെങ്കിലോ മറ്റെന്തെങ്കിലും വ്യത്യാസം തോന്നുന്നുവെങ്കിലോ സംശയിക്കണമെന്നാണ് പറയുന്നത്.
Post Your Comments