CricketLatest NewsNewsSports

ഒരു ബോളില്‍ 11 റണ്‍സ് നല്‍കിയ ബൗളര്‍

ഒരു ബോളില്‍ 11 റണ്‍സ് നല്‍കിയ ബൗളര്‍ നാണക്കേടിന്റെ ചരിത്രം കുറിച്ചു. ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബിഗ്ബാഷ് ട്വന്റി20 ലീഗിലാണ് സംഭവം നടന്നത്. സിഡ്‌നി താരം സീന്‍ ആബട്ടാണ് നാണക്കേടിന്റെ ചരിത്രം രചിച്ചത്. മത്സരത്തിലെ നിര്‍ണായക ഓവര്‍ എറിഞ്ഞ താരം ഈ ഒറ്റ പന്തോടെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചയായി മാറി.

168 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനു ഇറങ്ങിയ പെര്‍ത്തി സ്‌കോഴ്‌ച്ചേഴ്‌സിന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് ബോളില്‍ നിന്ന് ഒന്‍പത് റണ്‍സ്. ഈ അവസരത്തിലാണ് സീന്‍ ആബട്ട് പന്ത് എറിയാനായി എത്തിയത്.

എറിഞ്ഞ ആദ്യ ബോള്‍ വൈഡ് ആയിരുന്നു. ഈ ബോള്‍ വിക്കറ്റ് കീപ്പറിനെ നിസാഹയനാക്കി ബൗണ്ടറി ലൈന്‍ കടന്നതോടെ അഞ്ചു റണ്‍സ് വഴങ്ങി. പിന്നീട് ബാറ്റ് ചെയ്ത ആദം ഫോക്‌സ് സിക്‌സര്‍ അടിച്ചതോടെ ഒറ്റ പന്തില്‍ 11 റണ്‍സും ടീമിന്റെ പരാജയവും വഴങ്ങിയ നാണക്കേടുമായി സീന്‍ ആബട്ട് കളം വിട്ടത്.

 

shortlink

Post Your Comments


Back to top button