Latest NewsNewsGulfUncategorized

പ്ലാസ്റ്റിക് അരി : സത്യാവസ്ഥ പുറത്ത്

മനാമ•രാജ്യത്ത് പ്ലാസ്റ്റിക് അരി വ്യാപകമാകുന്നുവെന്ന പ്രചാരണം തള്ളി ബഹ്‌റൈന്‍ അധികൃതര്‍. സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച് നടക്കുന്ന പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളില്‍ വന്ന ഒരു വീഡിയോയാണ് പ്രചാരണത്തിന് കാരണം. വീഡിയോയിൽ ചോറ്​ ഉരുട്ടി നിലത്തേക്കെറിയു​േമ്പാൾ അത്​ റബ്ബർ പോലെ പൊങ്ങി വരുന്നതും കാണാമായിരുന്നു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ബഹ്​റൈനിൽ വേണ്ട പരിശോധനകളെല്ലാം നടക്കുന്നുണ്ടെന്നും, വാണിജ്യ, വ്യാപാര ടൂറിസം മന്ത്രാലയത്തിലെ ഉപഭോക്​തൃ സംരക്ഷണ വിഭാഗം മേധാവി സിനാൻ അലി അൽ ജാബിരി പ്രാദേശിക പത്രത്തോട്​ പറഞ്ഞു. ഇത്തരം കാര്യങ്ങളിൽ അഭ്യൂഹങ്ങൾക്ക്​ പിന്നാലെ പോകാതെ ഔദ്യോഗിക സ്​ഥിരീകരണത്തിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാണുന്നതെല്ലാം പോസ്​റ്റുചെയ്യുന്നതാണ്​ ഇപ്പോഴത്തെ രീതി. ആദ്യം പോസ്​റ്റുകൾ ഷെയർ ചെയ്യാനുള്ള മത്സരമാണ്​ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബഹ്​റൈനിലെ ഉപഭോക്​താക്കൾക്ക്​ ഇത്തരം പരാതികളുണ്ടെങ്കിൽ അത്​ കൺസ്യൂമർ പ്രൊട്ടക്​ഷൻ ഡയറക്റ്ററേറ്റിലോ (17007003), ആരോഗ്യ മന്ത്രാലയം ഹോട്ട്​ലൈനിലോ (39427743) അറിയിക്കാവുന്നതാണ്​.

പ്ലാസ്റ്റിക് അരിയില്ലെന്ന് നേരത്തെ ദുബായ് അധികൃതരും വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button