ദുബായ്: ഖത്തറിലെ പ്രിയ സഹോദരന്മാരുടെ നന്മയ്ക്ക് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനാകുമെന്ന് ബഹ്‌റിന്‍ രാജാവ് ഫമദ് ബിന്‍ ഇസ്ലാ അല്‍ ഖലീഫ. മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം ഉണ്ടാക്കാന്‍ ഖത്തറിന് കഴിയണം. മതം, അറബികളുടെ സ്വത്വം, സഹിഷ്ണുത എന്നിവ സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ നല്ല അയല്‍വാസികളെ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി സല്‍മാന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദുമായി ഫമദ് ബിന്‍ ഇസ്ലാ അല്‍ ഖലീഫ കൂടിക്കാഴ്ച നടത്തിയിരുന്നു. ബഹ്‌റിനിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. കൂടാതെ ഖത്തറിന്റെ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തിരുന്നു.
ഖത്തര്‍ മറ്റ് രാജ്യങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എല്ലാ അധാര്‍മിക പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ ഐക്യം തകര്‍ക്കാന്‍ ഇത് കാരണമാകുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments