
ദോഹ : ജെറ്റ് എയര്‍വേയ്‌സ് ഖത്തര്‍ ബാഗേജ് കുറച്ചു. ജെറ്റ് എയര്‍വേയ്‌സ് ദോഹയില്‍ നിന്നു തിരുവനന്തപുരം, കൊച്ചി, എറണാകുളം എന്നിവിടങ്ങളിലെ ഇക്കോണമി ക്ലാസ് യാത്രക്കാര്‍ക്കുള്ള ബാഗേജ് മുപ്പതില്‍ നിന്ന് 20 കിലോഗ്രാം ആയി കുറച്ചു. ദോഹയില്‍ നിന്ന് ഇറാന്‍വഴിയാണ് ഇപ്പോള്‍ ജെറ്റ് എയര്‍വേയ്‌സ് കേരളത്തിലേക്കു സര്‍വീസ് നടത്തുന്നത്. ഇതുമൂലം യാത്രയ്ക്കു 40 മിനിറ്റ് കൂടുതലെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ധനച്ചെലവു കുറയ്ക്കാനാണു താല്‍ക്കാലിക നിയന്ത്രണം. ചൊവ്വാഴ്ച മുതല്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഇതു ബാധകമാണ്. അതേസമയം, നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കു നിയന്ത്രണം ബാധകമല്ലെന്ന് അധികൃതര്‍ പറഞ്ഞു.
Post Your Comments