
ലണ്ടന്‍: മഴ നിയമത്തെക്കുറിച്ച് ഐസിസിക്ക് പോലും അറിയില്ലെന്ന് എം എസ് ധോണി. ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ മഴയാണ് താരം. മിക്ക മത്സരങ്ങളും മഴ തടസ്സപ്പെടുത്തി. മഴനിയമമായ ഡക്ക് വര്‍ത്ത് ലൂയിസ് ഓരോ കളിയിലും പ്രയോഗിക്കുകയും ചെയ്യുന്നു.
ഇന്ത്യ പാകിസ്ഥാനെ തോല്‍പിച്ചത് ഇതേനിയമം അനുസരിച്ചായിരുന്നു. എന്നാല്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിമയത്തെക്കുറിച്ച് ക്രിക്കറ്റ് മേഖലയില്‍ ഉള്ളവര്‍ക്കുപോലും അറിയില്ലെന്നതാണ് സത്യമെന്നും ധോമി പറയുന്നു.
കുറേക്കാലമായി ക്രിക്കറ്റ് കളിക്കുന്ന എനിക്ക് ഈ നിയമത്തെക്കുറിച്ച് ഒന്നുമറിയില്ല. എനിക്ക് മാത്രമല്ല, ഐ സി സിക്ക് പോലും ഇതേക്കുറിച്ച് അറിയില്ലെന്നാണ് തോന്നുന്നതെന്നും ധോണി വ്യക്തമാക്കി. താന്‍ നേരിട്ടിട്ടുള്ള ഏറ്റവും ശക്തനായ ബൗളര്‍ പാകിസ്ഥാന്റെ ഷുഐബ് അക്തറാണെന്നും ധോണി പറഞ്ഞു.
Post Your Comments