KeralaLatest NewsNews

കേരളത്തിൽ നൂറു രൂപയ്ക്കു മേൽ വിലയുള്ള ചെറിയ ഉള്ളിക്ക് ഉത്തരേന്ത്യയിൽ വില പത്തു രൂപയ്ക്കു താഴെ ; കാരണം ഇതാണ്

 

ആലപ്പുഴ: ഉത്തരേന്ത്യയിൽ ഉള്ളിക്ക് 43ശതമാനം വരെ വിലയിടിഞ്ഞപ്പോഴും കേരളത്തിൽ കൊച്ചുള്ളിക്ക് ഇപ്പോഴും പൊള്ളുന്ന വില. കേരളത്തിൽ നിലവിൽ 100- 125 വരെയാണ് പൊതുവിപണിവില. എന്നാൽ ഉത്തരേന്ത്യയിൽ ഇതിനു അങ്ങേയറ്റം പോയാൽ 10 രൂപ മാത്രമാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർക്കറ്റുകളിലൊന്നായ മഹാരാഷ്ട്രയിലെ ലാസൽഗോൻ മാർക്കറ്റിൽ ഉള്ളി വില കിലോയ്ക്ക് 3 .50 രൂപമാത്രമാണ്.കേരളത്തിലാകട്ടെ, കിലോയ്ക്ക് 20 രൂപയുണ്ടായിരുന്ന ഉള്ളി ഉയർന്ന് കഴിഞ്ഞമാസം 100ലെത്തി.

മാംസവിഭവങ്ങൾക്ക് ഉള്ളി അവശ്യഘടകമായതിനാൽ നോമ്പ് കാലത്ത് ഇതിനു 125 രൂപ വരെയായിരിക്കുകയാണ്.ഉള്ളി വിലക്കയറ്റത്തിന് പിന്നിൽ പൂഴ്ത്തിവയ്പ്പെന്നാണ് വ്യാപാരികൾ പറയുന്നത്.തമിഴ്‌നാട്ടിലെ മൂന്ന് മാർക്കറ്റുകളിൽ നിന്നാണ് കേരളത്തിലേക്ക് ഉള്ളിയെത്തുന്നത്.എന്നാൽ കടുത്ത വരൾച്ചയെ തുടർന്നു ഇത്തവണ ആന്ധ്ര തമിഴ്‌നാട് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളികൃഷി നഷ്ടത്തിലായതായാണ് വാർത്തകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button