KeralaLatest NewsNews

സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമെന്ന ഭീതിയിൽ ജനങ്ങൾ; ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ക്കറ്റുകളില്‍ കാണുന്ന കാഴ്‌ച ഇത്

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മാര്‍ക്കറ്റുകളില്‍ വൻ തിരക്ക്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍. എന്നാല്‍ അവശ്യവസ്തുക്കള്‍ ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അവശ്യവസ്തുക്കള്‍ വില്‍പന നടത്തുന്ന വ്യാപര സ്ഥാപനങ്ങളെയും ലോക്ക് ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എറണാകുളം പച്ചക്കറി മാര്‍ക്കറ്റില്‍ ഇന്നലെ രാത്രി വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ചിലര്‍ രാത്രി തന്നെ മാര്‍ക്കറ്റിലേക്ക് എത്തിയത്. സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. കടകളില്‍ തിരക്ക് സൃഷ്ടിക്കുന്നതും സാധനങ്ങള്‍ അനാവശ്യമായി വാങ്ങി കൂട്ടുന്നതും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

അതേസമയം, കൊറോണ ലക്ഷണങ്ങളോടെ കൊച്ചിയില്‍ ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലെ 43 പേരെ നിരീക്ഷണത്തിലാക്കി. വിദേശത്ത് നിന്നെത്തി ഫ്‌ളാറ്റില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ പൊതുവായ ലിഫ്റ്റ് ഉപയോഗിക്കുകയും മറ്റുള്ളവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതോടെയാണ് ഫ്‌ളാറ്റിലുള്ള എല്ലാവരെയും നിരീക്ഷണത്തിലാക്കിയത്.

ദുബായില്‍ നിന്ന് ഈ മാസം 16 നാണ് ഇയാള്‍ കൊച്ചിയില്‍ എത്തിയത്. വീടിനുള്ളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇയാളുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ നടപടി ഉണ്ടായി. ഫ്‌ളാറ്റിന് പുറത്തിറങ്ങി നടക്കുകയും ആളുകളോട് സമ്പര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button