Technology

സാംസങ്ങ് ഗ്യാലക്‌സി ജെ 5, ജെ 7 പതിപ്പുകള്‍ വിപണിയിലേക്ക്

ഗ്യാലക്‌സി ജെ 5, ജെ 7 പതിപ്പുകള്‍ വിപണിയിലേക്ക്. ജൂൺ അവസാനത്തോടെയാണ് രണ്ട് ഫോണുകളും വിപണിയിലെത്തുന്നത്. യൂറോപ്യന്‍ വിപണിയില്‍ ഇവയ്ക്ക് യഥാക്രമം 279 യൂറോയും (19,600 രൂപ) 339 യൂറോയും (ഏകദേശം 24,600 രൂപ) ആണ് വില. ബ്ലാക്ക് ആന്‍ഡ് ഗോള്‍ഡ് കളറുകളില്‍ ഇവ ലഭ്യമാകും. ആന്‍ഡ്രോയിഡ് 7 വേര്‍ഷനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ഫോണുകളുടെയും ഹൈലൈറ്റ് മെറ്റല്‍ ഡിസൈന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, തുടങ്ങിയവയാണ്.

ക്വാഡ്‌കോര്‍ പ്രൊസസ്സർ , 16 ജി.ബി. സ്റ്റോറേജിനൊപ്പം എസ്.ഡി.ക്കാര്‍ഡ് 128 ജി.ബി. വരെ കൂട്ടാവുന്ന മെമ്മറി . 3100 mAh യുടെ കരുത്തുറ്റ ബാറ്ററി എന്നിവയാണ് ജെ 5 ന്റെ പ്രത്യേകതകൾ. 158 ഗ്രാം മാത്രമാണ് ഭാരം.
സാംസങ് ഗാലക്‌സി ജെ7 സ്മാര്‍ട്ട്‌ഫോണിനാകട്ടെ 5.5 ഇഞ്ച് എച്ച് .ഡി.(720×1280 പിക്‌സല്‍) ഉള്ള ഡിസ്‌പ്ലേ ആണ്. ഒക്ടാകോര്‍ പ്രൊസസ്സറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2ജി.ബി. RAM ,എസ്.ഡി.ക്കാര്‍ഡ് വഴി 16 മുതല്‍ 128 ജി.ബി. വരെകൂട്ടാവുന്ന മെമ്മറി എന്നിവയാണ് പ്രത്യേകതകൾ . 3300 mAh ആണ് ബാറ്ററി ശക്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button