KeralaLatest NewsNews

കേരളത്തിലെത്തിയ എല്‍.കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ ഇറങ്ങി

കൊച്ചി• കേരളത്തിലെത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പോലീസ് സ്റ്റേഷനില്‍ ഇറങ്ങി. കുമരകത്തേക്കുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹം കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ ഇറങ്ങിയത്. ശുചിമുറിയില്‍ പോകാന്‍വേണ്ടി ഇറങ്ങിയെന്നാണ് സുരക്ഷാ ചുമതലയുള്ള പോലീസുകാര്‍ നല്‍കുന്ന വിവരം. തുറവൂരില്‍ സി.പി.എമ്മിന്റെ പ്രതിഷേധം നടക്കുന്നതിടെയായിരുന്നു സംഭവം. സംഭവം വന്‍ സുരക്ഷാവീഴ്ചയാണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button