Latest NewsIndia

ഇന്ത്യയില്‍ പോര്‍ വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും

 

ന്യൂഡല്‍ഹി : ഇന്ത്യയില്‍ പോര്‍ വിമാനങ്ങള്‍ പറത്താന്‍ വനിതാ പൈലറ്റുമാരും. ഭാവന കാന്ത്, മോഹന സിങ്, ആവണി ചൗധരി എന്നിവരാണ് ഇന്ത്യയിലെ ആദ്യ പോര്‍ വിമാന പൈലറ്റുമാര്‍.കഴിഞ്ഞ ജൂണിലാണ് ഇവര്‍ വ്യോമസേനയുടെ ഫ്‌ലൈയിങ്ങ് ഓഫീസര്‍മാരായി നിയമിതരായത്.
യുദ്ധമേഖലയില്‍ ലിംഗവിവേചനം ഒഴിവാക്കനായുളള സര്‍ക്കാരിന്റെ തീരുമാനമാണ് വനിതകള്‍ പോര്‍മുഖത്തെത്തുന്നത്. 40 പേരടങ്ങുന്ന ബാച്ചിലാണ് വനിതകളും പരിശീലിക്കുന്നത്. പരിശീലന സമയത്ത് പുരുഷന്‍മാരുടെ പ്രകടനത്തിനു സമാനമായിരുന്നു വനിതകളുടേതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിലവില്‍ പശ്ചിമ ബംഗാളിലെ കലൈക്കുണ്ടയില്‍ പരിശീലനത്തിലാണ്. സെപ്തംബറിലാണ് പരിശീലനം അവസാനിക്കുക. അതിനു ശേഷമായിരിക്കും പോര്‍ വിമാനം പറത്തുന്നത്. രണ്ടു സീറ്റുകളുള്ള സുഖോയ്30 പുതുതലമുറ പോര്‍ വിമാനമാണ്. എന്നാല്‍ ഇവരെ മൂന്നുപേരെ കൂടാതെ മറ്റു വനിതകളെയാരേയും പോര്‍വിമാനത്തിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. മൂന്നു പേരെയും ആദ്യം ഒരിടത്തു തന്നെയാണ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കുകയെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് സേനയിലെ പോര്‍വിമാന പൈലറ്റുമാരില്‍ സ്ത്രീകളായിട്ടുള്ളത്. ഇത് പരിഗണിച്ചാണ് അവര്‍ക്ക് ഒരു സ്ഥലത്ത് ഡ്യൂട്ടി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button