ജീന്‍സ് ദിവസവും കഴുകുന്ന ആളുകള്‍ പൊതുവെ കുറവാണ്. മാസത്തിലെങ്കിലും ജീന്‍സ് കഴികിക്കൂടെ എന്ന് കളിയാക്കുന്നവരും ഇല്ലാതില്ല. എന്നാല്‍, ഇതില്‍ നീരസം തോന്നിയിട്ടൊന്നും കാര്യമില്ല. ജീന്‍സ് കഴുകാതിരിക്കുന്നതാണ് നല്ലത്. ലോകപ്രശസ്ത ജീന്‍സ് ബ്രാന്റ് ലിവൈസിന്റെ സിഇഒ ചിപ് ബെര്‍ഗ് ആണ് ജീന്‍സ് കഴുകരുതെന്ന് നിര്‍ദ്ദേശിക്കുന്നത്.
സാധാരണ നമ്മളെന്താണ് ചെയ്യുന്നത്? ജീന്‍സിട്ട് പുറത്തു പോകും. തിരിച്ചു വന്നാല്‍ ജീന്‍സൂരി അലയ്ക്കാന്‍ കൊടുക്കുകയോ വാഷിങ് മെഷീനില്‍ ഇടുകയോ ചെയ്യും. ഇത് അബദ്ധമാണ്. അപൂര്‍വമായി മാത്രമേ ജീന്‍സ് കഴുകേണ്ടതുളളൂവെന്നും ചിപ് ബെര്‍ഗ് പറയുന്നു.
ജീന്‍സ് തുടരെ തുടരെ കഴുകുന്നത് പെട്ടെന്ന് നാശമാകുന്നതിന് കാരണമാകും. എന്നാല്‍ ചെളി പറ്റുകയാണെങ്കിലോ? എല്ലായിടത്തും ചെളി പറ്റിയില്ലെങ്കില്‍ ജീന്‍സ് കഴുകേണ്ടതില്ല. ചെളി പറ്റിയ ഭാഗം മാത്രം വൃത്തിയാക്കിയാല്‍ മതി. ഇതുവഴി വെള്ളം പാഴാകുകയും ചെയ്യില്ല. താന്‍ ഇത്തരത്തിലാണ് ചെയ്യുന്നതെന്നും അ്‌ദേഹം പറഞ്ഞു.
Post Your Comments