ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്ത്യയിലെ യുവാക്കളുടെ ഭാവി നശിപ്പിക്കുകയാണെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നുമുള്ള കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബിജെപി. ബി.ജെ.പി അപകടത്തിലാക്കിയത് രാജ്യത്ത് ഒരേയൊരു യുവാവിന്റെ ഭാവി മാത്രമെന്ന് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി .ജെ .പി വക്താവ് സമ്പിത് പത്ര.
ജനാധിപത്യം എന്താണെന്ന് കോണ്‍ഗ്രസിന് അറിയില്ലെന്നും അമ്മ പോയാല്‍ മകനെന്ന നിലപാട് വ്യക്തമാക്കുന്നത് കോണ്‍ഗ്രസിന്റെ കുടുംബാധിപത്യമാണെന്നും സംപിത് പത്ര പരിഹസിച്ചു. രാഹുല്‍ ഗാന്ധി അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് പ്രവര്‍ത്തകസമിതി യോഗത്തില്‍ പോലും ചര്‍ച്ച ചെയ്യാത്തതിനെയും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments