ന്യൂ ഡല്‍ഹി: കര്‍ണന്റെ ഹര്‍ജി സുപ്രിം കോടതി തള്ളി. കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് സിഎസ് കര്‍ണന് ശിക്ഷാ ഇളവ് നല്‍കണമെന്ന ഹര്‍ജിയാണ് സുപ്രിം കോടതി തള്ളിയത്. കര്‍ണന്റെ ശിക്ഷയില്‍ ഇളവ് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ നടപടി നേരിടുന്ന കര്‍ണന്റെ അഭിഭാഷകനായ മാത്യു നെടുമ്പാറയാണ്.
ജസ്റ്റിസ് കര്‍ണന് ആറുമാസത്തെ തടവുശിക്ഷയാണ് വിധിച്ചത്. ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് ശിക്ഷാ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തള്ളിയത്. മെയ് ഒമ്പതിന് ശിക്ഷാ വിധി വന്നതുമുതല്‍ കര്‍ണന്‍ ഒളിവില്‍ കഴിയുകയാണ്.
സുപ്രിം കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയയും ജഡ്ജിമാരുടെ അഴിമതിയെക്കുറിച്ച് വിവാദപരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് കര്‍ണന്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കപ്പെട്ടത്.
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ പക്ഷവാദവും നീതിനിഷേധവും കൊണ്ടാടുന്ന കളങ്കപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെയാണ് തന്റെ യുദ്ധമെന്ന് കര്‍ണന്‍ വെളിപ്പെടുത്തിയിരുന്നു.
Post Your Comments