ന്യൂഡല്‍ഹി: കല്‍ക്കട്ട ഹൈക്കോടതി മുന്‍ ജഡ്ജി കർണ്ണനോട് യാതൊരു ദയവും കാട്ടാതെ സുപ്രീം കോടതി. സുപ്രീംകോടതി കോടതിയലക്ഷ്യക്കുറ്റത്തിന് അറസ്റ്റിലായ കര്‍ണന്റെ ജാമ്യാപേക്ഷയില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യം തള്ളി. കര്‍ണന്റെ ഹര്‍ജിയിൽ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും ഉണ്ട്.
ജൂണ്‍ 20-നാണ് കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട മുന്‍ ജസ്റ്റിസ് കര്‍ണനെ അറസ്റ്റുചെയ്തത്. കർണ്ണൻ ഉത്തരവ് പിന്‍വലിക്കണമെന്നും ജാമ്യം നല്‍കണമെന്നുമാവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാര്‍ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
കര്‍ണന്‍ ജയിലിലാണെന്നും അപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ടതാണെന്നും അദ്ദേഹത്തിനുവേണ്ടി ഹാജരായ അഡ്വ. മാത്യൂസ് ജെ. നെടുമ്പാറ ചൂണ്ടിക്കാട്ടി. എന്നാല്‍ കോടതിവിധിക്കെതിരെ വാക്കാലുള്ള അപേക്ഷ പരിഗണിക്കാനാവുന്നതല്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
സുപ്രീംകോടതി നേരത്തേ കര്‍ണന്റെ ഇടക്കാല ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. ജൂണ്‍ 12-ന് വിരമിച്ച ജസ്റ്റിസ് കര്‍ണനെ 20-ന് കോയമ്പത്തൂരില്‍നിന്നാണ് അറസ്റ്റുചെയ്തത്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്ന ആദ്യ സിറ്റിങ് ജഡ്ജിയാണ് കര്‍ണന്‍.
Post Your Comments