സന്ദേശ് നായർ
പട്ടാമ്പി: പട്ടാമ്പി വിളയൂർ വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിലെ ശാന്തിക്കാരൻ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം. പുലർച്ചെ പൂജയ്ക്കായി ക്ഷേത്രത്തിലേയ്ക്കുള്ള യാത്രയിൽ എതിരെ വന്ന അജ്ഞാതൻ ആസിഡ് മുഖത്തും, ശരീരത്തും ഒഴിക്കുകയായിരുന്നു.
ദേഹമാസകലം പൊള്ളലേറ്റ നിലയിൽ പൂജാരിയെ ആശുപത്രീയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കാരണം വ്യക്തമല്ല. പോലിസ് കേസെടുത്തു അന്വേഷണം തുടങ്ങി.
Post Your Comments