അബുദാബി: പാകിസ്ഥാൻ പൗരൻ സ്ത്രീവേഷം ധരിച്ച് പതിനൊന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു. മാതാപിതാക്കളുടെ അനുവാദം കൂടാതെ കുട്ടി അപരിചിതനായ പുരുഷന്റെ കൂടെ പോകില്ലെന്ന് അറിയാവുന്നത് കൊണ്ട് ഇയാൾ പർദ ധരിച്ച് കുട്ടിയെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബവുമായി അടുപ്പമുള്ള ആളാണ് പ്രതിയെന്നും പോലീസ് അറിയിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റമസാന്‍ വ്രതത്തിന്റെ ഭാഗമായി പള്ളിയിലേക്കു പോയ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അസാന്‍ മജീദിന്റെ മൃതദേഹം പിറ്റേന്ന് സ്വന്തം വീടിന്റെ ടെറസിൽ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവിലാണ് പ്രതിയായ പാക് പൗരനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച പള്ളിയില്‍ പോയ അസാന്‍ അവിടെനിന്നു മടങ്ങുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. എന്നാല്‍ കുട്ടി വീട്ടിൽ എത്തിയിരുന്നില്ല. പിന്നീട് എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
Post Your Comments