യോകോഹാമ : റാന്‍സംവെയര്‍ പ്രോഗ്രാം നിര്‍മിച്ച 14കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒസാകയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിയാണ് അറസ്റ്റിലായത്. കംപ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത് പ്രതിഫലം ആവശ്യപ്പെടുന്ന റാന്‍സംവെയര്‍ പ്രോഗ്രാമാണ് 14കാരന് നിര്‍മ്മിച്ചത്.
നിരവധി ഹാക്കിങ് പ്രോഗ്രാമുകള്‍ ഉപയോഗിച്ചാണ് റാന്‍സംവെയര്‍ നിര്‍മിച്ചതെന്നും ഇതിന് കഴിഞ്ഞ മാസം ആഗോളതലത്തിലുണ്ടായ ‘വാണാക്രൈ’ സൈബര്‍ ആക്രമണവുമായി ബന്ധമില്ലെന്നും പൊലീസ് വ്യക്തമാക്കി.
പ്രശസ്തിക്കുവേണ്ടിയാണ് പ്രോഗ്രാമുകളുണ്ടാക്കിയതെന്ന് വിദ്യാര്‍ഥി പൊലീസിനോട് പറഞ്ഞു. വിദ്യാര്ഥിയുണ്ടാക്കിയ പ്രോഗ്രാം നൂറുകണക്കിനാളുകളുടെ കംപ്യൂട്ടറുകള്‍ തകരാറിലാക്കിയെങ്കിലും ആര്‍ക്കും സാമ്പത്തിക നഷ്ടമുണ്ടാക്കിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം മാത്രം 65,400 റാന്‍സംവെയര്‍ ആക്രമണങ്ങള്‍ രാജ്യത്തുണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments