ഡല്‍ഹി: പാക്കിസ്ഥാന് ഉപദേശവുമായി മുന്‍ ഇന്ത്യന്‍ ക്രക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് സേവാഗിന്റെ ഉപദേശം. ഭീകരവാദത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാതെ ആദ്യം ക്രിക്കറ്റിന്റെ നില മെച്ചപ്പെടുത്തൂ എന്നായിരുന്നു സെവാഗ് ട്വിറ്ററില്‍ കുറിച്ചത്.
ഇന്ത്യയോട് മത്സരിക്കണമെങ്കില്‍ ഭീകര ക്യാമ്പുകളില്‍ സമയം കളയാതെ ക്രിക്കറ്റ് ക്യാമ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ എന്ന് കുറിച്ച സേവാഗ് പാക്കിസ്ഥാനെതിരെ മികച്ച വിജയം കൈവരിച്ച ടീം ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. കഴിഞ്ഞദിവസം നടന്ന ചാമ്പ്യന്‍സ് ട്രോഫിയല്‍ 124 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്.
Post Your Comments