ഇസ്ലാമാബാദ് : റംസാന് നോമ്പ് ദിനത്തില്‍ രോഗിയെ സ്പര്‍ശിക്കാനാകില്ലെന്ന് ഡോക്ടര്‍ വാശിപിടിച്ചതോടെ യുവാവ് ചികിത്സ കിട്ടാതെ മരിച്ചു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. ഡ്രെയിനേജ് വൃത്തിയാക്കുന്നതിനിടെ അബോധാവസ്ഥയിലായ ഇര്‍ഫാനാണ് (30) ഡോക്ടറുടെ ശാഠ്യത്തെ തുടര്‍ന്ന് മരിച്ചത്. ഡോക്ടറുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
ഉമര്‍കോട്ട് ജില്ലയിലെ സിദ്ദ് മേഖലയില്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെയാണ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ അബോധാവസ്ഥയിലായത്. ഇവരെ ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തകര്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. നഴ്സിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും ഇര്‍ഫാന്റെ നില ഗുരുതരമാവുകയായിരുന്നു. ഇയാളെ തുടര്‍ ചികിത്സകള്‍ക്കായി ഡോക്ടറുടെ അടുത്തേക്ക് റഫര്‍ ചെയ്തെങ്കിലും ശരീരം വൃത്തിയല്ലാത്തതിനാല്‍ തനിക്ക് ചികിത്സിക്കാനാകില്ലെന്ന് ഡോക്ടര്‍ യൂസഫ് അറിയിച്ചതായി ഇര്‍ഫാന്റെ ബന്ധക്കള്‍ ആരോപിച്ചു. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇര്‍ഫാന്റെ ശരീരം വൃത്തിയാക്കി ഡോക്ടറുടെ മുന്നിലെത്തിച്ചെങ്കിലും പിന്നീട് നല്കിയ ഓക്സിജന്‍ സിലിണ്ടര്‍ കാലിയായിരുന്നുവെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്ഫാന് മരിച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇര്‍ഫാനൊപ്പം അപകടത്തില്‍പെട്ട മറ്റ് രണ്ട് പേര് ഇപ്പോള്‍ കറാച്ചിയിലെ ആശുപത്രയില്‍ ചികിത്സയിലാണ്. ഇര്‍ഫാനെ ചികിത്സിക്കാന്‍ വിസമ്മതിച്ച ഡോക്ടര്‍ യൂസഫിന്റെ നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ഇര്‍ഫാന്റെ മൃതദേഹവുമായി ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
Post Your Comments