അബുദാബി: 20 വർഷങ്ങൾക്ക് മുൻപ് മരിച്ച മകന്റെ ഓർമയ്ക്ക് പുണ്യദിവസങ്ങളിൽ 300 പാവപ്പെട്ടവർക്ക് ഭക്ഷണം നൽകി നസ്‌മി മുഹമ്മദ് എന്ന അച്ഛൻ. കഴിഞ്ഞ 15 വർഷങ്ങളായി പാവപ്പെട്ടവർക്ക് ഇഫ്‌താർ വിരുന്ന് ഒരുക്കാറുണ്ടെന്ന് നസ്‌മി മുഹമ്മദ് പറയുകയുണ്ടായി. അദ്ദേഹത്തിൻറെ മകനായ ഹിസാം നസ്മിൻ 18 വയസ്സുള്ളപ്പോഴാണ് റോഡ് അപകടത്തിൽ മരണപ്പെട്ടത്. തന്റെ മകനെ ഒരിക്കലും മറക്കാനാകില്ലെന്നും മകന് വേണ്ടിയാണ് പാവപ്പെട്ടവർക്ക് ആഹാരം നൽകുന്നതെന്നും മുഹമ്മദ് പറയുന്നു.
ദൈവത്തിന് വേണ്ടി നൊയമ്പ് നോൽക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകുന്നതിലും പുണ്യം വേറെ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഓരോ ദിവസവും ഭക്ഷണം നൽകുന്നതിന് 2000 ദിർഹത്തിന് മുകളിൽ പണം മുഹമ്മദ് ചിലവാക്കുന്നുണ്ട്. ആദ്യം 100 പേർക്കാണ് ഭക്ഷണം നൽകാൻ ആരംഭിച്ചതെങ്കിലും ഇപ്പോൾ 300 ലേറെ ആളുകൾ എത്തുന്നുണ്ട്.
Post Your Comments