മോഹന്‍ലാല്‍-ലാല്‍ ജോസ് ടീമിന്‍റെ പുതിയ ചിത്രം ‘വെളിപാടിന്‍റെ പുസ്തകം’ തിരുവനന്തപുരത്ത് പുരോഗമിക്കുമ്പോള്‍ ഏവരുടെയും ശ്രദ്ധ പതിയുന്നത് ബെന്നി പി നായരമ്പലം എന്ന സ്ക്രിപ്റ്റ് റൈറ്ററിലേക്കാണ്, ‘കല്യാണ രാമന്‍’, ‘കുഞ്ഞിക്കൂനന്‍’, ‘ചാന്തുപൊട്ട്’, ‘ചോട്ടാ മുംബൈ’, ‘മേരിക്കൊണ്ടൊരു കുഞ്ഞാട്’ തുടങ്ങി നിരവധി ഹിറ്റ് സിനിമകള്‍ക്ക് തൂലിക ചലിപ്പിച്ച ബെന്നിയുടെ സമീപകാല സിനിമകള്‍ക്കൊന്നും ബോക്സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ദിലീപിനെ നായകനാക്കി ബെന്നി പി നായരമ്പലം രചന നിര്‍വഹിച്ച അവസാന ചിത്രം ‘വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലാ’യിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടിയിരുന്നെങ്കിലും ബെന്നി. പി നായരമ്പലത്തിന്റെ ഹ്യൂമര്‍ ട്രാക്ക് കാര്യമായി വര്‍ക്ക് ഔട്ടായില്ല. ബെന്നിയുടെ തിരക്കഥയില്‍ 2014-ല്‍ പുറത്തിറങ്ങിയ ഓണചിത്രമായിരുന്നു ‘ഭയ്യ ഭയ്യ’. ‘ഭയ്യ ഭയ്യ’ ആ വര്‍ഷത്തെ വലിയ ബോക്സോഫീസ് ദുരന്തങ്ങളില്‍ ഒന്നായിരുന്നു. കുഞ്ചാക്കോ ബോബനും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം അശ്ലീല കോമഡികളാല്‍ സമ്പന്നമായിരുന്നു. സ്ഥിരം മെലോ ഡ്രാമയില്‍ പരുവപ്പെട്ട ചിത്രത്തെ പ്രേക്ഷകര്‍ തിരസ്കരിക്കുകയായിരുന്നു.
മോഹന്‍ലാലിനെ നായകനാക്കി ബെന്നി പി നായരമ്പലം തിരക്കഥ എഴുതുന്ന രണ്ടാമത്തെ ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കോളേജ് അധ്യാപകനായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ‘അങ്കമാലി ഡയറീസി’ലൂടെ ശ്രദ്ധേയായ രേഷ്മ രാജനാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. മോഹന്‍ലാല്‍- ലാല്‍ ജോസ് ടീമിന്‍റെ ആദ്യ ചിത്രമെന്ന നിലയിലാണ് ‘വെളിപാടിന്റെ പുസ്തകം’ പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഓണ റിലീസായി പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്.
Post Your Comments