ന്യൂഡല്‍ഹി: കേരളത്തെ പാകിസ്ഥാനെന്ന് വിളിച്ച ടൈംസ് നൗ ചാനലിനെതിരെ പ്രതിഷേധമുയരുമ്പോള്‍ ടൈംസ് നൗ ചാനലിനെ പിന്തുണച്ച് രാജീവ് ചന്ദ്രശേഖർ എം പി രംഗത്തെത്തി. ഉടൻ തന്നെ ഇതിനെതിർപ്പുമായി ശശി തരൂരും രംഗത്തെത്തി. അതോടെ ഇരുവരും ട്വിറ്റർ യുദ്ധം ആരംഭിച്ചു. ശശി തരൂരിന്റെ പ്രശസ്തമായ “farrago ” പ്രയോഗം കൂടി കടമെടുത്താണ് തരൂരിനെ രാജീവ് ചന്ദ്രശേഖർ കളിയാക്കിയത്. എന്നാൽ ഇതിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും ഇതൊരു അധിക്ഷേപമാണെന്നും തരൂരും ട്ട്വിറ്ററിൽ കുറിച്ചു
സംഭവത്തിൽ ടൈംസ് നൗ ക്ഷമാപണം നടത്തിയിരുന്നു.‘പാകിസ്ഥാന്‍ എന്ന് തന്നെയാണ് കേരളം വിളിക്കപ്പെടേണ്ടത്’ എന്ന ട്വീറ്റിന് താഴെ സ്‌മൈലികളുമായി രാജീവ് ചന്ദ്രശേഖര്‍ കുമ്മനം രാജശേഖരനെയും വി മുരളീധരനെയും ടാഗ് ചെയ്തു.എന്നാൽ ഇതിനെതിരെ ശശി തരൂർ എം പി രംഗത്തെത്തി. ഇതിനെ പിന്തുണയ്ക്കാൻ കഴിയില്ലെന്നും ഇതൊരു അധിക്ഷേപമാണെന്നും തരൂരും ട്ട്വിറ്ററിൽ കുറിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ കേരള സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ‘അമിത് ഷാ ഇടിമുഴങ്ങുന്ന പാകിസ്താനിലേക്ക്’ എന്ന ടൈംസ് നൗ വിന്റെ വിഷ്വൽ ന്യൂസിനെതിരെയായിരുന്നു രൂക്ഷ പ്രതികരണം ഉണ്ടായതും ടൈംസ് നൗ മാപ്പു പറഞ്ഞതും.
ട്വീറ്റുകൾ കാണാം;
Such a Farrago of distortion n misrepresentation etc ! My laugh was abt timesnow n now includes othrs ! ? https://t.co/dpRNF0z447
— Rajeev Chandrasekhar (@rajeev_mp) June 3, 2017
Times Now dubs Kerala ‘thundery Pakistan’, draws flak https://t.co/NfGtfrFPaH
— Rajeev Chandrasekhar (@rajeev_mp) June 3, 2017
Post Your Comments