ലണ്ടന്‍: ഭിന്നലിംഗക്കാരിയായ വേശ്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനിടെ ഹോട്ടലിന്റെ ബാല്‍ക്കണിയില്‍നിന്ന് പുറത്തേക്ക് വീണ് ടൂറിസ്റ്റിന് ഗുരുതര പരിക്ക്. തായ്ലന്റിലെ ഒരു ഗസ്റ്റ്ഹൗസിൽ ടൂറിസ്റ്റ് വിസയിലെത്തിയ ബ്രിട്ടീഷ് സ്വദേശിയാണ് ബാല്‍ക്കണിയില്‍ നിന്ന് വീണത്. പിറ്റേദിവസം പുലര്‍ച്ചെയാണ് ഇയാള്‍ ഹോട്ടലിന് മുന്നിലെ മൈതാനത്ത് നഗ്നനായി പരുക്കേറ്റ് കിടക്കുന്നതായി കണ്ടെത്തിയത്.
തുടർന്ന് ആംബുലന്‍സെത്തി ഇയാളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ സുഖംപ്രാപിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.പിടിവലി നടന്നതിന്റെ ലക്ഷണങ്ങളൊന്നും ഇല്ലെന്നും മദ്യലഹരിയില്‍ കാല്‍വഴുതി താഴെ വീണതാകാമെന്നുമാണ് റിപ്പോർട്ട്.
Post Your Comments