സമ്പൂര്‍ണ ഇലക്ട്രിക് ബസുമായി ഹ്യുണ്ടായി എത്തുന്നു. കൊറിയയില്‍ നടന്ന ഹ്യുണ്ടായി ട്രക്ക് ആന്‍ഡ് ബസ് മെഗാ ഫെയറിലാണ് ഹ്യുണ്ടായി ഇലക്ട്രിസിറ്റി ബസ് അവതരിപ്പിച്ചത്. ‘ഇലക് സിറ്റി’ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബസിന് ഒറ്റ ചാര്‍ജില്‍ 290 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാൻ കഴിയും. അടുത്ത വർഷത്തോടെ ബസ് പുറത്തിറങ്ങുമെന്നാണ് സൂചന.
‘ഇലക് സിറ്റി’ക്ക് പ്രവർത്തിക്കാൻ സാധാരണ ബസില്‍ ചിലവാകുന്ന ഇന്ധനത്തെക്കാൾ മൂന്നിൽ ഒന്ന് ഇന്ധനം മതിയാകും. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇലക്ട്രിക് ബസ് കണ്‍സെപ്റ്റ് ഹ്യുണ്ടായി അവതരിപ്പിച്ചിരുന്നെങ്കിലും പ്രൊഡക്ഷന്‍ ആരംഭിക്കാന്‍ സാധിച്ചിരുന്നില്ല.
Post Your Comments