തിരുവനന്തപുരം: ബി.ഡി.ജെ.എസ് ദേശീയ ജനാധിപത്യ സഖ്യത്തിൽ ഉറച്ചു നിൽക്കുമെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. ദേശീയ ജനാധിപത്യ സഖ്യം കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുന്നണിയുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് നടത്തുമെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായി തുഷാർ പ്രത്യേകം കൂടിക്കാഴ്ച നടത്തി. ഘടകകക്ഷികളുടെ ആവശ്യപ്രകാരം ബോർഡ്, കോർപ്പറേഷനുകളിലേയ്ക്കുള്ള നിയമനം ഒരാഴ്ച കഴിഞ്ഞാൽ നടക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകിയതായി തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പട്ടിക അമിത് ഷായ്ക്ക് നൽകിയതായും നിയമനം സംബന്ധിച്ച ചില ഔദ്യോഗിക നടപടിക്രമങ്ങൾ മാത്രമെ ഇനി ബാക്കിയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments