KeralaNews

കാളപെറ്റെന്ന് കേട്ട് കത്തിയെടുക്കുന്ന ബീഫ് രാഷ്ട്രീയക്കാരെ പരിഹസിച്ച് വീണ്ടും ജോയ് മാത്യു

കാളപെറ്റെന്ന് കേട്ടാൽ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാർ എന്ന് വിമർശനവുമായി ജോയ് മാത്യു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ബീഫ് കഴിക്കാൻ മുറവിളി കൂട്ടുന്നവർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കേരളത്തിലെ ഒരു നഗരത്തിൽ ഹോട്ടലുകളിൽ മാത്രം ഒരു ദിവസം വേണ്ടി വരുന്ന ബീഫ്‌ ഏകദേശം എട്ടു‌ ടൺ ആണെന്നും കേരളത്തിൽ ഇത്രയും മാംസം ലഭിക്കില്ലെന്നും ജോയ് മാത്യു പറയുന്നു. കേരളത്തിന് പുറത്ത് നിന്ന് നിന്ന് കന്നുകാലികളെ എങ്ങനെയാണ് കൊണ്ടുവരുന്നതെന്നും അവയോട് കാണിക്കുന്ന ക്രൂരതയെ പറ്റിയും അദ്ദേഹം വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

കാളപെറ്റെന്ന് കേട്ടാൽ കയറല്ല കത്തിയെടുക്കുന്നവരാണു നമ്മുടെ കാലിപ്രേമികളായ രാഷ്ട്രീയക്കാർ എന്ന് അടീവരയിടുന്ന തരത്തിലാണു കന്നുകാലിയിറച്ചി (ബീഫ്‌ )യൊടുളള പ്രേമം-അതിനായി എന്തെല്ലാം കോപ്രായങ്ങൾ!
തീറ്റ ഫെസ്റ്റിവൽ,
നടുറോഡിലിട്ട്‌ കാലിയെ അറുക്കൽ
തുടങ്ങി ഇതാ പന്നിയിറച്ചി പ്രകോപനങ്ങൾ വരെ എത്തിയിരിക്കുന്നു കാര്യങ്ങൾ-
സമരം ചെയ്യുക എന്ന
പ്രയോഗത്തെ റോഡിലിറങ്ങുക എന്ന ഒരേയൊരു രീതിയിൽ മാത്രം കാണുന്നതിന്റെ പരിമിതിയാണത്‌-
പുതിയ സമരരീതി വെറും തീറ്റമൽസരമാകുന്നതും അതുകൊണ്ടാണു
ഞാനും ബീഫ്‌ കഴിക്കാനിഷ്ടപ്പെടുന്ന ആളാണു ,സമൂഹം അനുവദിക്കുന്നതും ഒരാൾക്ക്‌
ഇഷ്ടമുള്ളതുമായ ആഹാരം
കഴിക്കൂന്നതിനെ എതിർക്കാൻ ഒരാൾക്കും അവകാശമില്ല എന്നും
ഞാൻ കരുതുന്നു -( കോടതി വിധി എന്താണെന്ന് വായിച്ച് മനസ്സിലാക്കുവാനും അതിനുള്ള മറുവാദം ഉന്നയിക്കാനുള്ള വിവരം രാഷ്ട്രീയം കളിക്കുന്നവർക്കില്ലെന്നത്‌ അംഗീകരിച്ചു കൊടുക്കുന്നവരാണല്ലൊനമ്മൾ !
അതിനുമപ്പുറം കഴിക്കുന്ന ആഹാരത്തിന്റെ ഗുണമേന്മയെക്കുറിച്ച്‌ യാതൊരു ഉൽകൺഠയും ഇല്ലാത്ത ഒരേയൊരു ജനത നമ്മൾ എന്ന് പറഞ്ഞാൽ. അത്‌ ഒരു അലങ്കാരമല്ല എന്നാദ്യം മനസ്സിലാക്കുക-
ബീഫ്‌ ബീഫ്‌ എന്ന് മുറവിളി
കൂട്ടുന്നവർ ഇത് കൂടി ശ്രദ്ധിക്കുക
കേരളത്തിലെ ഒരു നഗരത്തിൽ ഹോട്ടലുകളിൽ മാത്രം ഒരു ദിവസം വേണ്ടി വരുന്ന ബീഫ്‌ ഏകദേശം എട്ടു‌ ടൺ അപ്പോൾ
പത്ത്‌ നഗരങ്ങളിൽ ഉദ്ധേശം 80 ടൺ –
ഒരു മാസത്തേക്ക്‌ വേണ്ടത്‌ 2400 ടൺ
(വീടുകളിലേക്കും
മറ്റുമുള്ളത്‌ വേറെ) ഇത്രയും മാംസം നൽകാനുള്ള കന്നുകാലികൾ കേരളത്തിലുണ്ടോ? ഇല്ല . അയൽ സംസ്‌ഥാനങ്ങളായ തമിഴ്‌ നാട്ടിൽ നിന്നും ലോറി വഴി (മുൻപ്‌ നടത്തിച്ചായിരുന്നു )
കൊണ്ടുവരുന്ന കന്നുകാലികൾ നമ്മുടെ ആമാശയത്തിൽ എത്തും മുൻപുള്ള process ക്കൂടി അറിയുന്നത്‌ നമ്മുടെ രുചിബോധം വർദ്ധിപ്പിക്കും- കേട്ടുകൊള്ളുക:
അയൽ സംസ്‌ഥാനത്ത്‌ നിന്നും
വരുന്ന കന്നുകാലികളെ തരം തിരിച്ച്‌ അയക്കുന്ന കേന്ദ്രങ്ങളിലൊന്നു പൊള്ളാച്ചിയാണു-അതിൽത്തന്നെ അധികവും പണിയെടുത്ത്‌ വയ്യാതായ,കാൽ മുടന്തിയും വാരിയെല്ല് പൊന്തിയും കുളബു രോഗം പിടിപെട്ടും കണ്ണിൽ പീളയൊലിപ്പിച്ചും ഒരു വക പേക്കോലങ്ങളായിരിക്കും -ഇവറ്റയുടെ വരണ്ടുണങ്ങിയ ശരീരം സോഫ്റ്റ്‌ ആകുവാൻ തരിശ്‌ കലക്കി
കുടിപ്പിക്കുമത്രെ-വളരെ
ശോഷിച്ച ,ചാവാളിയാണെങ്കിൽ ക്രോസിൻ കൊടുക്കും. അതോടെ മൃഗത്തിന്റെ കിഡനി തകരാറിലാകുമത്രെ.തുടർന്ന് ധാരാളം വെള്ളം കുടിപ്പിക്കും വൃക്ക പ്രവർത്തിക്കാത്തതുകൊണ്ട് കന്നുകാലി തടിച്ച്‌ ചീർക്കും
ഇത്‌ അടുപ്പത്ത്‌ വെച്ച്‌ വേവിക്കുംബോൾ അതിൽ നിന്നും വെള്ളം കിനിഞ്ഞിറങ്ങും-
ലോറിയിൽ കൊണ്ടുവരാൻ തുടങ്ങിയപ്പോഴാ‍ണു ഇത്തരം ക്രിയകളൊക്കെ വ്യാപകമായത്. ഒരു ദിവസത്തിൽക്കൂ‍ടുതൽ ഇങ്ങനെയുള്ള മൃഗങ്ങൾ ജീവിച്ചിരിക്കില്ല. ലോറിയിലാകുമ്പോൾ അതു കണക്കാക്കി മരുന്നുകൊടുത്തു കൊണ്ടുവരാം.ഇതിനൊക്കെ പുറമെ മറ്റൊരു കഠിന പ്രവൃത്തികൂടെ കന്നുകാലികൾക്ക്‌ മേൽ
പ്രയോഗിക്കുമത്രെ- അവയുടെ കണ്ണിന്നകത്ത്‌ പച്ചമുളക്‌ മുറിച്ച്‌ തിരുകിവെക്കുകയൊ വാൽ ഒടിച്ചു കളയുകയൊ ചെയ്യും -അതുകൊണ്ടുള്ള ഗുണം കണ്ണെരിഞ്ഞും വാൽ വേദനിച്ചും കാലികൾ ഉറങ്ങാതെ ലോറിയിൽ നിന്നുകോള്ളും അല്ലെങ്കിൽ അവ കിടക്കുകയും ഉറങ്ങും ചെയ്യും
അതിനായി കൂടുതൽ സ്ഥലം നഷ്ടപ്പെടുമത്രെ- ഇങ്ങിനെയുള്ള കന്നുകാലി മാംസം തിന്നുന്നതുകൊണ്ട് ഗുണം മുഴുവൻ ആശുപത്രിക്കാർക്കാണു. തുരിശ് കോപ്പർ സൾഫേറ്റാണു. ഇത്‌ കാൻസർ രോഗത്തിനു കാരണമാകുമോ എന്നറിയില്ലെങ്കിലും കാൻസർ രോഗികളുടെ എണ്ണം വലിയ തോതിൽ കൂടിയതിനു പിന്നിൽ
ഇതൊരു കാരണമാകാം എന്ന് പറയപ്പെടുന്നു-പോത്തുകളൂടെ കാര്യത്തിൽ ഗൗട്ട്‌ ഒരു പ്രധാന പ്രശ്നമാണു-. യൂറിക്കാസിഡിന്റെ വർദ്ധനകൊണ്ടുണ്ടാകുന്നതാണത്. അതിനു സഹായിക്കുന്നത് ഈ മൃഗങ്ങളിലെ ക്രോസിൻ പ്രയോഗമാണു-ഇത്‌ മൂലം
ഇറച്ചിയിൽ യൂറിക്കാസിഡിന്റെ അളവ് കൂടുകയും
അത് കഴിക്കുന്നയാളിന്റെ
ശരീരത്തിലേക്ക് അത്‌ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും-
ഇനി ഈ അറവുമാടുകളെ കശാപ്പുചെയ്യുന്ന ഇടങ്ങൾ
കാണേണ്ടത്‌ തന്നെയാണു
തുടർന്ന് വിൽപ്പനക്കായി കെട്ടിതൂക്കിയ ചോരയിറ്റുന്ന മാംസം നമ്മുടെ തീൻ
മേശയിലെത്തുന്നു-
നമുക്ക്‌ വേണ്ടത്‌ വിഷലിപ്തമായ ഭക്ഷണം വാരിവിഴുങ്ങുന്ന ഫെസ്റ്റിവകുകളല്ല മറിച്ച്‌ ആരോഗ്യകരമായ ഭക്ഷണം ജനങ്ങൾക്ക്‌ നൽകും എന്ന് പറയുന്ന ഭരണകൂടമാണു-
ഒരോ ജില്ലയിലും ഒന്നിൽക്കൂടുതൽ ഫാം ഹൗസുകളും ആധുനിക മാംസ സംസ്കരണ ശാലകളും നിർമ്മിച്ചുകിട്ടാനാണു നമ്മൾ ആവശ്യപ്പെടേണ്ടത്‌- വിദേശത്തേക്ക്‌
കയറ്റി അയക്കുന്നതിനു മുന്തിയ മാംസവും വിദേശിക്ക്‌‌ വേണ്ടാത്തതും
രോഗാതുരമായ മാംസം കഴിക്കാൻ സാക്ഷരരും (!)മഠയന്മാരായ നമ്മളും-
തീറ്റ ഫെസ്റ്റിവലിൽ
പങ്കെടുക്കുന്നവരുടെ ശ്രദ്ധക്ക്‌ , നേതാക്കൾക്ക്‌ ചികിൽസിക്കാൻ അമേരിക്കയിലെ മുന്തിയ ആശുപത്രിയുണ്ട്‌ എന്നാൽ അണികൾക്കോ സർക്കാർ ആശുപത്രിപോലും രക്ഷക്കെത്തില്ല എന്നറിയുക
നമുക്ക്‌ വേണ്ടത്‌ തീറ്റ ഫെസ്റ്റിവലുകളല്ല ആരോഗ്യകരമായ
മാംസം നൽകാൻ കഴിയുന്ന നമ്മുടേതായ മാംസ സംസ്കരണ ശാലകളാണു-നല്ല മാംസമാണൂ
#savekeralam

shortlink

Related Articles

Post Your Comments

Related Articles


Back to top button