ഉത്തർപ്രദേശ് ; പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കവേ പോലീസ് ജീപ്പിടിച്ച് വൃദ്ധയ്ക്ക് ദാരുണാന്ത്യം. ബല്‍റാംപൂര്‍ ഹരിയ്യ ടൗൺഷിപ്പിൽ ഉഷാ ദേവി (60)യാണ് മരിച്ചത്. ഉഷാദേവിയുടെ പേരക്കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പശുവിനെ രക്ഷിക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട ജീപ്പ് വഴിയിലൂടെ നടന്നുപോകുകയായിരുന്നവരുടെ മേല്‍ ഇടിക്കുകയായിരുന്നു. ഉഷാ ദേവി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഉഷാദേവിയുടെ രണ്ടും മൂന്നും വയസ്സ് പ്രായമുള്ള രണ്ട് പേരക്കുട്ടികൾ ഉൾപ്പെടെ മൂന്ന് പേരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Post Your Comments