സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയെ രാജ്യസഭയിലേക്ക് മല്‍സരിപ്പിക്കണമെന്ന ആവശ്യവുമായി വീണ്ടും ബംഗാള്‍ ഘടകം. സി പി എം ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കി. പ്രമേയം പി ബി യ്ക്ക് അയയ്ക്കാനും തീരുമാനം. പ്രമേയം വന്നാല്‍ ചര്‍ച്ച ചെയുമെന്ന് സി പി എം കേന്ദ്രനേതാക്കള്‍ പറഞ്ഞു.
ബംഗാളില്‍ നിന്നുള്ള രാജ്യസഭാ അംഗമായ സീതാറാം യച്ചൂരിയുടെ കലാവധി ഒാഗസ്റ്റില്‍ അവസാനിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യച്ചൂരിയെപ്പോലെ പരിചയസമ്പന്നനായ രാജ്യസഭയില്‍ തുടരണമെന്നാണ് ബംഗാള്‍ സംസ്ഥാനനേതൃത്വത്തിന്റെ നിലപാട്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടര്‍ന്ന് സിപിഎമ്മിന് പാര്‍ട്ടി നേതാവിനെ ഒറ്റയ്ക്ക് രാജ്യസഭയില്‍ എത്തിക്കാന്‍ കഴിയില്ല. സീതാറാം യച്ചൂരിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ പിന്തുണയ്ക്കാമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
Post Your Comments