Latest NewsKeralaNattuvarthaNews

സ്വകാര്യ സ്ഥാപനം സർട്ടിഫിക്കറ്റ് പിടിച്ചു വെച്ചു; വിദ്യാർത്ഥികൾ നിരാഹാര സമരവുമായി രംഗത്ത്

കോഴിക്കോട് : വിദ്യാർത്ഥികൾ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത പ്ലസ്ടു, ഡിഗ്രി സർട്ടിഫിക്കറ്റുകൾ സ്വകാര്യ സ്ഥാപനം പിടിച്ചു വെച്ചതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിനു മുമ്പിൽ നിരാഹാര സമരം ആരംഭിച്ചു.

ഏവിയേഷൻ പഠിപ്പിക്കുന്ന കോഴിക്കോടിലെ സ്ഥാപനമായ Aimfill എന്ന സ്ഥാപനത്തിനു മുമ്പിലാണ് വിദ്യാർത്ഥികൾ ഇന്നു മുതൽ സമരം ആരംഭിച്ചത്. വിവിധ കാരണങ്ങളാൽ കോഴ്സ്‌ പാതി വഴിയിൽ നിർത്തേണ്ടി വന്നവരെല്ലാം ഈ സ്ഥാപനത്തിന്റെ കുരുക്കിൽപ്പെട്ടു.

എന്നാൽ മറ്റൊരു കോഴ്സ് ചെയ്യാൻ കൈവശമുണ്ടായിരുന്ന സർട്ടിഫിക്കറ്റുകൾ വേണമെന്നിരിക്കേ അതിനും സാധ്യമല്ലാതെ ഈ വിദ്യാർത്ഥികളെല്ലാം പെരുവഴിയിലായിരിക്കുകയാണിപ്പോൾ. അധികൃതരുടെ കരുണ ഉണ്ടാകുമെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചത്.

ജില്ലാ ഭരണകൂടം ഇടപെടണം എന്നാണ് ആവശ്യം. പോലീസും, മറ്റു സംഘടനകളും നിരവധി തവണ ശ്രമിച്ചിട്ടും സ്ഥാപന ഉടമകൾ യാതൊരു വിട്ടുവീഴ്ച്ചക്കും തയ്യാറാകുന്നില്ലെന്നും വിദ്യാർത്ഥികൾ പരാതി പറയുന്നു. ഇവർക്കെതിരെ സംസാരിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നതായും വിദ്യാർത്ഥികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button