സെന്റ് പീറ്റേഴ്‌സ്‌ബെർഗ്: അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്ത്യയുടെ പരിധി ആകാശം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകസാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ഇച്ഛാശക്തി, ഭരണ സ്ഥിരത, വ്യക്തമായ വീക്ഷണം എന്നിവ ഇന്ത്യയെ മികച്ച വിപണിയായി മാറ്റി. ഇന്ത്യ നിക്ഷേപങ്ങള്‍ നടത്താന്‍ സൗകര്യപ്രദമായ മികച്ച മൂന്നാമത്തെ രാജ്യമാണെന്നും കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് നടത്തിയ പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം, അവസരങ്ങള്‍ സൃഷ്ടിക്കുന്ന കാര്യത്തില്‍ ആകാശം മാത്രമാണ് പരിധി. ലോകത്തിന്റെ ഇപ്പോഴത്തെ ശ്രദ്ധ ഏതാണ്ട് മുഴുവനായും ഏഷ്യയ്ക്കു മേലാണ്. അതിൽത്തന്നെ ഇന്ത്യയ്ക്ക് നല്ലൊരു സ്ഥാനമുണ്ട്. ജിഎസ്ടി നടപ്പിലാകുന്നതോടെ രാജ്യത്ത് ഏകീകൃത നികുതി ഘടന നിലവില്‍ വരുമെന്നും ഇന്ത്യയ്ക്ക് മാത്രമല്ല നിക്ഷേപം നടത്തുന്ന കമ്പനികള്‍ക്കുകൂടി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണരംഗത്തെ നേട്ടങ്ങളെയും അദ്ദേഹം പരാമർശിച്ചു ഒരു ഹോളിവുഡ് ചിത്രം നിര്‍മിക്കുന്നതിലും കുറഞ്ഞ ചെലവിലാണ് ഇന്ത്യ തങ്ങളുടെ ചൊവ്വാ ദൗത്യം പൂര്‍ത്തിയാക്കിയതെന്ന് മോദി പറയുകയുണ്ടായി .
Post Your Comments