പാരിസ്: പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ലോകനേതാക്കള്‍. പാരിസ് ഉടമ്പടിയില്‍ നിന്നും പിന്‍മാറാനുള്ള യുഎസ് തീരുമാനം നിരാശപ്പെത്തുന്നതാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. രാജ്യത്തിനകത്തുനിന്നും ട്രംപിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്, കനേഡിയന്‍ പ്രസിഡന്റ് ജസ്റ്റിന്‍ ട്രൂഡോ എന്നിവരും ട്രംപിന്റെ തീരുമാനത്തിന് എതിരെ രംഗത്തെത്തി. യുഎസിലെ 61 മേയര്‍മാര്‍ പാരിസ് ഉടമ്പടിയുമായി മുന്നോട്ടുപോകുമെന്ന് പ്രഖ്യാപിച്ചു. മുന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി ഉള്‍പ്പെടെയുള്ളവരും ട്രംപിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ട്രംപ് തെറ്റുചെയ്തത് പ്രപഞ്ചത്തോടാണെന്നും അമേരിക്ക ലോകത്തോട് മുഖംതിരിച്ചിരിക്കുകയാണെന്നും മാക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. പരിസ്ഥിതി വിഷയത്തില്‍ പാരിസ് ഉടമ്പടിയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments